മികച്ച അദ്ധ്യാപികയ്ക്കുള്ള ദേശീയ ഫിലിം അക്കാദമി അവാര്‍ഡ് കെ ഷീബയ്ക്ക്.

Local News

തേഞ്ഞിപ്പലം: ദേശീയ ഫിലിം അക്കാദമി സമ്മാനിക്കുന്ന മികച്ച അംഗൻവാടി അധ്യാപികയ്ക്കുള്ള അവാർഡിന് കെ ഷീബ അർഹയായി. മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് 6-ാം വാര്‍ഡിലെ പരപ്പിലാക്ക ല്‍അങ്കണവാടി അദ്ധ്യാപികയാണ്. ഭാരത സർക്കാർ – നെഹ്റു യുവ കേന്ദ്ര തിരുവനന്തപുരം,കേന്ദ്ര യുവജന കായിക മന്ത്രാലയവും നൽകുന്ന സംയുക്ത അവാർഡാണ്. നേരത്തെ ഏറ്റവും നല്ല അംഗൻവാടി അദ്ധ്യാപികയ്ക്കുള്ള സർക്കാറിന്റെ 2017-18 വർഷത്തെ സംസ്ഥാനതല അവാർഡ് നേടിയിരുന്നു. ചേളാരി പൂതേരി വളപ്പിൽ വൈശാഖം വീട്ടിൽ ചേലക്കൽ ഭരതന്റെ ഭാര്യയാണ്.മക്കൾ: വൈശാഖ്,ശ്രീക്കുട്ടി.