മലപ്പുറത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം

Crime Keralam News

മലപ്പുറം : വള്ളിക്കുന്നില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തതായി പരാതി. കഴിഞ്ഞ ചൊവ്വാഴ്ച ട്രെയിനിനുമുന്നില്‍ ചാടി ആത്മഹത്യ ചെയ്ത ലിജിനയുടെ ബന്ധുക്കളാണ് പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത് . പണവും സ്വര്‍ണവും ആവശ്യപ്പെട്ട് ലിജിനിയെ ഭര്‍ത്താവ് ഷാലുവും വീട്ടുകാരും നിരന്തരം മര്‍ദ്ദിച്ചെന്ന് ലിജിനയുടെ സഹോദരി ബിജിന പറഞ്ഞു. സംഭവത്തില്‍ പരപ്പനങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .