മഹാമാരി ആല്‍ബം പുറത്തിറക്കി മലപ്പുറം മെഹ്ഫില്‍ മാപ്പിള കലാ അക്കാദമി

News

മലപ്പുറം: കോവിഡിനെ നിസാരവല്‍ക്കരിക്കുന്നവര്‍ക്കൊരു മുന്നറിയിപ്പും ജാഗ്രത പാലിക്കാന്‍ ഓര്‍മ്മപ്പെടുത്തുകയും ചെയ്ത് മലപ്പുറം മെഹ്ഫില്‍ മാപ്പിള കലാ അക്കാദമി മഹാമാരി ആല്‍ബം പുറത്തിറക്കി. സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹിമാന്‍ പ്രകാശനം ചെയ്തു. ഹനീഫ് രാജാജി രചനയും സംവിധാനവും നിര്‍വ്വഹിച്ച ആല്‍ബത്തില്‍ നിദ ജഷ്നയും ഹിഫ്മ ഫാത്തിമയുമാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. സംഗീത സംവിധാനം ഹമീദ് പടിഞ്ഞാറ്റുമുറിയും ക്യാമറ റഫീഖും എഡിറ്റിംഗ് ജീദ് പൈത്തിനിയുമാണ് കൈകാര്യം ചെയ്തത്. യോഗത്തില്‍ എം ഹമീദ്, അല്‍ത്താഫ് കിളിയമണ്ണില്‍, ഇസ്മായില്‍ ബാബു കാമ്പ്ര പങ്കെടുത്തു.