തനിക്കെതിരെ ആരുടെയൊക്കെയോ കറുത്ത കൈകള്‍ പ്രവര്‍ത്തിക്കുന്നു; ആരോപണങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രി: കെ. സുധാകരന്‍

News Politics

സാമ്പത്തിക തട്ടിപ്പു കേസ് പ്രതി മോന്‍സണ്‍ മാവുങ്കലുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന പ്രചരണത്തിനംതിരെ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. താന്‍ ആറോ ഏഴോ തവണ മോന്‍സണെ കണ്ടിട്ടുണ്ട്. അതില്‍ കൂടുതല്‍ ബന്ധമൊന്നും ഞങ്ങള്‍ തമ്മിലില്ലെന്നും സുധാകരന്‍ പറഞ്ഞു.

മോന്‍സണെ പരിചയം ഡോക്ടര്‍ എന്ന നിലയിലാണ്. വീട്ടില്‍ പോയി പുരാവസ്തു ശേഖരവും കണ്ടിട്ടുണ്ട്. അല്ലാതെ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചൊന്നും തനിക്കൊന്നുമറിയില്ലെന്ന് കെ. സുധാകരന്‍ പ്രതികരിച്ചു. ഈ പരാതിക്കാരനെ താന്‍ ഇതു വരെ താന്‍ നേരിട്ടു കണ്ടിട്ടില്ല. തനിക്കെതിരെ നടക്കുന്ന നുണപ്രചരണങ്ങളെയൊക്കെ നിയമപരമായി തന്നെ നേരിടുമെന്നും കെ. സുധാകരന്‍ പറഞ്ഞു. ഈ ഗൂഢാലോചനകള്‍ക്ക് പിന്നിലുള്ളത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണോയെന്ന സംശയവും തനിക്കുണ്ട്. കാരണം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പരാതിക്കാരനെ അഞ്ചു തവണയില്‍ കൂടുതല്‍ വിളിച്ചിട്ടുണ്ട്. തനിക്കെതിരെ ആരുടെയൊക്കെയോ കറുത്ത കൈകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കെ. സുധാകരന്‍ പറഞ്ഞു.