കരിപ്പൂർ സ്വർണ്ണക്കവർച്ച, കൊട്ടേഷൻ സംഘത്തലവൻ ഡിങ്കൻ നൗഷാദും കൂട്ടാളികളും പിടിയിൽ

Crime Keralam News

കരിപ്പൂർ: ദുബായിയിൽ നിന്നും അനധികൃതമായി കടത്തി കൊണ്ടുവന്ന സ്വർണ്ണം കവർച്ച ചെയ്യാൻ വന്ന വയനാട് സ്വദേശിയായ യുവതി ഉൾപ്പെടെ ഉള്ള സംഘത്തിൽ ഉൾപ്പെട്ട കുപ്രസിദ്ധ കൊട്ടേഷൻ സംഘത്തലവൻ ഉൾപ്പെടെ 2 പേർ കൂടി പിടിയിലായി. കോഴിക്കോട് വടകര സ്വദേശി വിശാലിക്കരയന്റവിട വീട്ടിൽ നൗഷാദ് (35) എന്ന ഡിങ്കൻ നൗഷാദ്, കോഴിക്കോട് കിനാശേരി സ്വദേശി അയലോട്ട് പാടം ഷാജഹാൻ (23), കല്ലായി സ്വദേശി നടയാലത്ത് പറമ്പ് അബ്ദുൾ സലാം എന്നിവരേയാണ് കോഴിക്കോട് സിറ്റി സ്ക്വാഡിന്റെ സഹായത്തോടെ കിനാശ്ശേരിയിൽ നിന്നും പിടികൂടിയത്. 22.12.22 തിയതി ദുബായിൽ നിന്നും പിടിയിലായ നൗഷാദിന്റെ സംഘത്തിൽ ഉൾപ്പെട്ട വയനാട് സ്വദേശിയായ ഡീന വത്സൻ എന്ന യുവതി അനധികൃതമായി കടത്തി കൊണ്ടുവന്ന സ്വർണ്ണം യഥാർത്ഥ ഉടമക്ക് നൽകാതെ കവർച്ച ചെയ്തു കൊണ്ടു പോയ സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ജംനാസ് , മുഹമ്മദ് സഹദ് , ഷഹീർ സ്വർണ്ണം കടത്തി കൊണ്ടുവന്ന ഡീന എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട നൗഷാദ് ഉൾപ്പെടെയുള്ളവർ പിന്നീട് ഒളിവിൽ പോവുകയായിരുന്നു. പിടിയിലായവരെ ചോദ്യം ചെയ്തതിൽ സംഘത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെ കുറിച്ചും വ്യത്യസ്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി. പിടിയിലായ നൗഷാദ് വടകരയിൽ വധശ്രമം ഉൾപ്പെടെ 10 ഓളം കേസിലെ പ്രതിയാണ്. ഇയാൾക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിരുന്നു. തുടർന്ന് പന്തീരങ്കാവ് ഭാഗത്ത് ഒളിവിൽ താമസിച്ചു വരികയായിരുന്നു . ഇയാൾക്കെതിരെ 4 ഓളം വാറണ്ടുകൾ നിലവിലുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ പി എസ് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എ സി പി വിജയ് ഭാരത് റെഡ്ഡി , കരിപ്പൂർ ഇൻസ്പക്ടർ ഷിബു , എന്നിവരുടെ നേതൃത്വത്തിൽ കൊണ്ടോട്ടി ഡാൻസഫ് ടീമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.