അയ്യപുരം ശിശു പരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങൾക്ക് മർദനമേറ്റെന്ന് പരാതി

Crime Local News

പാലക്കാട്: അയ്യപുരം ശിശു പരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങളെ മർദ്ദിച്ചെന്ന് പരാതി. ശിശുക്ഷേമ സമിതി സെക്രട്ടറിയാണ് മർദിച്ചതെന്ന് കുട്ടികൾ വെളിപ്പെടുത്തിയിരുന്നു. കുട്ടികളുടെ പരാതിയെ തുടർന്ന് ജില്ലാ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ചൈൽഡ് പ്രേട്ടക്ഷൻ ഓഫീസർ കലക്ടർക്ക് റിപ്പോർട്ട് കൈമാറുമെന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ആരോപണ വിധേയനായ ശിശുക്ഷേമ സമിതി സെക്രട്ടറി കെ വിജയകുമാർ രാജി വെച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ പരാതിയിൽ നോർത്ത് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.