ക്രിസ്മസ് ബമ്പറായി കൂടുമത്സ്യകൃഷി വിളവെടുപ്പ്

Keralam News

കൊച്ചി: ജില്ലയിലെ പട്ടികജാതി പട്ടികവർഗ കുടുംബങ്ങൾക്ക് ക്രിസ്മസ് ബമ്പറായി കൂടുമത്സ്യകൃഷി വിളവെടുപ്പ്.ഏഴിക്കരയിൽ അഞ്ച് പട്ടികജാതി കുടുംബങ്ങളുടെ പങ്കാളിത്തത്തോടെ നടത്തിയ കൂടുകൃഷിയിൽ നിന്നും 250 കിലോ തിലാപ്പിയയാണ് വിളവെടുത്തത്. ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാനിന് കീഴിലാണ് സിഎംഎഫ്ആർഐ ഇവിടെ മത്സ്യകൃഷിക്ക് നേതൃത്വം നൽകിയത്. ക്രിസ്മസ്-പുതുവത്സര ആഘോഷവേളകളോടനുബന്ധിച്ച് നെട്ടൂർ, ഏഴിക്കര എന്നിവിടങ്ങളിൽ നടന്ന കൂടുമത്സ്യ കൃഷി വിളവെടുപ്പിൽ കർഷകർ മികച്ച നേട്ടം കൊയ്തു. കരിമീൻ, നാടൻ തിലാപ്പിയ എന്നീ മത്സ്യങ്ങളാണ് വിളവെടുത്തത്.