കെട്ടിട ഉടമകളോടുള്ള അനീതി അവസാനിപ്പിക്കണം

Local News
  • മഞ്ഞളാംകുഴി അലി എം.എൽ.എ

അങ്ങാടിപ്പുറം: എട്ടു തരം നികുതികളും ജി എസ് ടി യും കൃത്യമായി അടക്കുന്ന കെട്ടിട ഉടമകളോടുള്ള ക്രൂരമായ സമീപനം സർക്കാർ അവസാനിപ്പിക്കണമെന്ന് മുൻമന്ത്രി മഞ്ഞളാംകുഴി അലി.5% നികുതി വർദ്ധനവും 2016 മുതലുള്ള കുടിശികയും പിരിക്കുന്നത് നിയമവിരുദ്ധമാണ്. കെട്ടിടങ്ങൾ ഉടമകൾ അറിയാതെ തദ്ദേശസ്ഥാപനങ്ങൾ വാടകക്ക് കൊടുക്കുന്ന സ്ഥിതിയും പെർമിറ്റ് ഫീസ് അടക്കമുള്ള വിവിധ നികുതികളുടെ അമിതവർദ്ധനവും അന്യായമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് പാതാരി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് പഴേരി ഷരീഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി നടരാജൻ പാലക്കാട്, വർക്കിംഗ് പ്രസിഡന്റ് കെ.സലാഹുദ്ദീൻ കണ്ണൂർ മുഖ്യപ്രഭാഷണം നടത്തി. വർക്കിംഗ് സെക്രട്ടറി പി.പി. അലവിക്കുട്ടി നയരേഖ അവതരിപ്പിച്ചു. സെക്രട്ടറി അലികുഞ്ഞ് കൊപ്പൻ പരിഹാരം തേടുന്ന പ്രശ്നങ്ങൾ വിഷയം അവതരിപ്പിച്ചു. ഹൈക്കോടതി അഭിഭാഷകരയായ ബിജിലാൽ, ജെനിൽ ജോൺ വിവിധ വിഷയങ്ങളുടെ ക്ലാസെടുത്തു. പി.എം. ഫാറൂഖ് കാസർകോട് പി.കെ ഫൈസൽ കോഴിക്കോട്, കരയത്ത് ഹമീദ് ഹാജി നാദാരപുരം, എം.ഹമീദ് ഹാജി കാഞ്ഞങ്ങാട്, റീഗൾ മുസ്തഫ മണ്ണാർക്കാട് എന്നിവർ പ്രസംഗിച്ചു.
ജീവകാരുണ്യ – സേവനങ്ങൾക്ക് സംസ്ഥാന പുരസ്ക്കാരം നേടിയ പഴേരി ഗ്രൂപ്പ് ചെയർമാൻ ഷരീഫ് ഹാജി, പട്ടാമ്പി യൂണിറ്റ് പ്രസിഡന്റ് പി. അബ്ദുള്ളക്കുട്ടി, മംഗട യൂണിറ്റ് പ്രസിഡന്റ് സമദ് പറച്ചിക്കോടൻ, എടവണ്ണ യൂണിറ്റ് പ്രസിഡന്റ് തൊടുവിൽ അഷ്റഫ് എന്നിവർക്ക് സംസ്ഥാന കമ്മിറ്റി വക ഉപഹാരം എം.എൽ.എ സമ്മിനിച്ചു.

ഉച്ചകഴിഞ്ഞുള്ള സെഷൻ സംസ്ഥാന സെക്രട്ടറി കെ. വി അബ്ദുൽ ഖഫൂർ തൃശൂർ ഉദ്ഘാടനം ചെയ്തു. സീനിയർ വൈസ് പ്രസിഡന്റ് പി. അബ്ദുറഹ്മാൻ ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു. ട്രൈനർ ലുക്മാൻ അരീക്കോട് ക്ലാസ്സെടുത്തു. നവകേരള സദസ്സിൽ സമർപ്പിച്ച ഇരുന്നൂറോളം നിവേദനങ്ങൾക്ക് മറുപടിയിലൊതുങ്ങാതെ നടപടി സ്വീകരിക്കണമെന്നും, മാതൃക വാടക പരിഷ്ക്കരണ ബില്ല് ഭേദഗതി കൂടാതെ പാസാക്കണമെന്നും ക്യാമ്പ് ആവശ്യപ്പെട്ടു.കെ. മുഹമ്മദ് യൂനുസ്, ബഷീർ മാളിയേക്കൽ,കാപ്പിൽ അയമു ഹാജി, മോഹനൻ പുഴമ്പ്രം, കെ. ആലിക്കോയ ഹാജി, ഹംസ ചെറുപ്പുളശ്ശേരി, ജമാൽ മാതുറായിൽ, അനസ് ചങ്ങരംകുളം, സലീം ചുങ്കത്തറ,ഉമ്മർ സബാന, ഇബ്റാഹീം മാറഞ്ചേരി, ചൈതന്യ ചന്ദ്രൻ,ടി.റഷീദലി, എം. സഹദേവർ എന്നിവർ പ്രസംഗിച്ചു.