ഇന്ത്യയുടെ കൊവാക്‌സിന് അംഗീകാരം നല്‍കി സൗദി അറേബ്യ

Health India International News

സൗദി അറേബ്യ : ഇന്ത്യയുടെ കൊവാക്‌സിന് അംഗീകാരം നല്‍കിയതായി സൗദിയിലെ ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ്. കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇനി മുതൽ തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ശരിയാക്കുന്നതിന് വാക്‌സിനേഷന്‍ വിവരങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റിലും പ്രവേശന രജിസ്‌ട്രേഷന്‍ ആയ മുഖീമിലും അപ്ലോഡ് ചെയ്യാനാകുമെന്നും എംബസി വ്യക്തമാക്കി.

നേരത്തെ തന്നെ ഭാഗികമായ അംഗീകാരം സൗദി അറേബ്യ കൊവാക്‌സിന് നൽകിയിരുന്നു. ഉംറ, ഹജ്ജ് സന്ദര്‍ശനങ്ങള്‍ക്കായി കൊവാക്‌സിന്‍ ,ചൈനയുടെ സിനോഫാം, സിനോവാക്, സ്പുട്‌നിക് എന്നിവക്കാണ് നേരത്തെ അംഗീകാരം നല്‍കിയിരുന്നത്.