എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ എസ്‌.ഐ അറസ്റ്റില്‍

Crime Keralam News

കോഴിക്കോട് : എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ എസ്‌.ഐ അറസ്റ്റില്‍. കോഴിക്കോട് സൗത്ത് അസിസ്റ്റഡന്റ് കമ്മീഷണറുടെ ഓഫിസില്‍ എസ് ഐ റാങ്കിലിരിക്കേ വിരമിച്ച ഫറോക്ക് സ്വദേശി ഉണ്ണിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സർവീസിലുണ്ടായിരുന്ന സമയത്ത് പോക്സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ വിദഗ്ധനായിരുന്നു പ്രതി.

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ചൈല്‍ഡ് ലൈനിന് നല്‍കിയ മൊഴിയിലാണ് ഇയാൾ കുടുങ്ങിയത്. പ്രതിയുടെ വീട്ടില്‍വച്ചും വീടിന് സമീപത്തെ ഷെഡില്‍ വച്ചും നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തൽ.

ഇതേത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നടത്തിയ പരാതിയിൽ ഫറോക്ക് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു . പ്രതിയെ മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി.