രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രം

Health India News

ദില്ലി: രാജ്യത്ത് ഒന്നര ലക്ഷത്തിനടുത്ത് പ്രതിദിന കൊവിഡ് ബാധിതര്‍. പത്ത് ദിവസത്തിനിടെ പത്തിരട്ടിയിലധികം വര്‍ധനയാണ് പ്രതിദിന രോഗികളുടെ എണ്ണത്തിലുള്ളത്.ഒരാഴ്ച കൊണ്ട് രണ്ട് കോടിയിലധികം കൗമാരക്കാര്‍ ആദ്യ ഡോസ് വാക്സീന്‍ സ്വീകരിച്ചതായി ആരോഗമന്ത്രാലയം വ്യക്തമാക്കി.

24 മണിക്കൂറിനിടെ 1, 41,986 കേസുകള്‍. കഴിഞ്ഞ ജൂണ്‍ 7ന് പ്രതിദിന കണക്ക് ഒരു ലക്ഷം പിന്നിട്ടു എങ്കിൽ ഏഴ് മാസത്തിനിപ്പുറം വീണ്ടും ഒരു ലക്ഷം കടന്നു. ഒറ്റ ദിവസം കൊണ്ട് 21 ശതമാനം വര്‍ധനയാണ് കേസുകളി ഉണ്ടായിരിക്കുന്നത്. പ്രതിദിന വര്‍ധന ഈ വിധമെങ്കില്‍ ഒരാഴ്ചക്കിടെ രണ്ടാം തരംഗത്തിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനയായ 4,14,11 പ്രതിദിന കണക്കിനെ മറികടക്കാനാണ് സാധ്യത.