വാക്‌സിനേഷനും പരിശോധനയും ഒരേയിടത്ത്; കേന്ദ്രത്തിനു മുന്നിൽ വൻ ആൾക്കൂട്ടം

Local News

കോഴിക്കോട് ബേപ്പൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഒരേ സമയം കോവിഡ് പരിശോധനയും വാക്‌സിന്‍ വിതരണവും നടത്തിയതിൽ പ്രതിഷേധം. രോഗ പരിശോധനക്കായുള്ള ആളുകളും വാക്സിൻ സ്വീകരിക്കാനെത്തിയവരും ഒരുമിച്ചായതോടെ തിരക്ക് വർധിച്ചു കേന്ദ്രത്തിൽ വലിയ ആൾക്കൂട്ടമുണ്ടായി. ഇത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും പരാതിപ്പെടുന്നുണ്ട്.

സാധാരണ പരിശോധന കമ്മ്യൂണിറ്റി ഹാളിലും വാക്സിൻ വിതരണം പ്രാഥമികാരോഗ്യ കേന്ദ്രത്തിലുമാണ് നടക്കാറുള്ളത്. എന്നാൽ രണ്ടും ഇന്ന് ഒരിടത്തായതോടെ ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനമുണ്ടായിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ കോവിഡ് വ്യാപനം കൂടിയ പ്രദേശങ്ങളിൽ ഒന്നാണ് ബേപ്പൂർ. കൊവിഡ് രണ്ടാം തരംഗത്തില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുണ്ടായ ജില്ലകളിൽ ഒന്നും കോഴിക്കോടാണ്.