രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു

India News

ദില്ലി: സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. രാഷ്‌ട്രപതിയുടെ വിശിഷ്ട സേവനത്തിനു നൽകുന്ന ഒരു മെഡലും സ്തുത്യര്‍ഹ സേവനത്തിനു നൽകുന്ന പത്ത് മെഡലുകളും കേരള പൊലീസിലെ ഉദ്യോഗസ്‌ഥർക്കു ലഭിച്ചു. വിശിഷ്ട സേവനത്തിനുള്ള മെഡൽ എഡിജിപി യോഗേഷ്‌ ഗുപ്‌തയാണ് നേടിയത്. ഈ വർഷത്തെ പോലീസ് മെഡലിന് ആകെ അർഹരായത് 1380 ഉദ്യോഗസ്ഥരാണ്

ഡി സജി കുമാര്‍, ടി കൃഷ്ണ കുമാര്‍, സിന്ധു വി പി, അശോകന്‍ അപ്പുക്കുട്ടന്‍, ഗണേശന്‍ വി കെ, സി എം സതീശന്‍, ജി സ്പര്‍ജന്‍ കുമാര്‍, സന്തോഷ് കുമാര്‍ എസ്, അരുണ്‍ കുമാര്‍ സുകുമാരന്‍, ടോമി സെബാസ്റ്റ്യന്‍ തുടങ്ങിയവരാണ് സ്തുത്യര്‍ഹ സേവനത്തിനു നൽകുന്ന മെഡലിന് അർഹരായത്.

ഇതോടൊപ്പം മലയാളിയായ സിബിഐ ഉദ്യോഗസ്ഥന്‍ മനോജ് ശശിധരൻ വിശിഷ്ട സേവനത്തിനുള്ള മെഡലിനും മലയാളിയും രാജസ്ഥാന്‍ ജോദ്പൂര്‍ ഐജിയുമായ ജോസ് മോഹൻ സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിനും അർഹരായി. നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന ചടങ്ങിൽ വെച്ച് ഈ മെഡലുകൾ രാഷ്ട്രപതി ഉദ്യോഗസ്ഥർക്കു നൽകും.