കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട

Crime Local News

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി ഒന്നേകാൽ കിലോ സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. പെരിന്തൽമണ്ണ സ്വദേശി അബ്ദുള്ള, മഞ്ചേരി സ്വദേശി യൂസുഫലി എന്നിവരാണ് സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായത്. വിദേശത്ത് നിന്നെത്തിയ പ്രതികളെ സ്വീകരിക്കാനെത്തിയ നാലു പേരേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.