ബൈക്കിടിച്ച് പരുക്കേറ്റ 32കാരന്‍ മരിച്ചു

News

മലപ്പുറം: മലപ്പുറം താനൂര്‍ മുക്കോലയില്‍ വെച്ച് വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുക്കോല തോട്ടുവരമ്പത്ത് സന്തോഷാണ് (32) മരിച്ചത്. മുക്കോലയില്‍ നടന്ന് പോകുന്നതിനിടെ 10 ദിവസം മുന്‍പാണ് ബൈക്ക് ഇടിച്ച് തലക്ക് സാരമായ പരുക്കേറ്റത്. ഇന്നലെ (ബുധന്‍) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. കൂലി തൊഴിലാളിയാണ്. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു. ടി.വി.ചന്ദ്രന്‍ സാവിത്രി ദമ്പതികളുടെ മകനാണ്. സഹോദരി.സന്ധ്യ.