ഏവരെയും അമ്പരിപ്പിച്ച് അഞ്ചു വയസ്സുകാരന്റെ മാന്ത്രിക പ്രകടനം, അച്ഛനും മകനും ഒരേ വേദിയിൽ നേട്ടം

Entertainment Keralam News

മലപ്പുറം: കേരളത്തിന്റെ മാന്ത്രിക മുത്തച്ഛൻ പ്രൊഫസർ വാഴക്കുന്നത്തിന്റെ പേരിൽ വർഷംതോറും സംഘടിപ്പിക്കുന്ന യുഗാമി ട്രോഫിക്ക് വേണ്ടി കണ്ണൂരിൽ വെച്ച് നടന്ന നാല്പതാമത് അഖില കേരള മാജിക് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കി ഏറ്റവും പ്രായം കുറഞ്ഞ മാന്ത്രികൻ മലപ്പുറം ജില്ലയിലെ കോട്ടക്കൽ പറപ്പൂർ പാറയിൽ സ്വദേശി അർജുൻ ഓമനക്കുട്ടൻ എന്ന അഞ്ചു വയസ്സുകാരൻ ഏവരെയും അത്ഭുതപ്പെടുത്തി ശ്രദ്ധേയനായി പിതാവ് മജീഷ്യൻ കുട്ടൻസ് കോട്ടക്കൽ സീനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി. മലയാളി മജീഷ്യന്‍സ് അസോസിയേഷനാണ് പരിപാടി സംഘടിപ്പിച്ചത്. ലോക പ്രശസ്ത മാന്ത്രികൻ സാമ്രാജ് ആണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും തെരഞ്ഞെടുത്ത 22 ൽ പരം മത്സരാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ ആണ് അച്ഛനും, മകനും അഭിമാനകരമായ നേട്ടം കൈവരിച്ചത്. പറപ്പൂർ വെസ്റ്റ് എ എം എൽ പി സ്കൂൾ എൽ കെ ജി വിദ്യാർത്ഥിയാണ് അർജുൻ ഓമനക്കുട്ടൻ.