ഭർത്താവിൽ നിന്നും ആസിഡ് ആക്രമണം; സേലത്ത് യുവതി മരിച്ചു

Crime India News

സേലത്ത് ഭർത്താവിൽ നിന്നുമുണ്ടായ ആസിഡ് ആക്രമണത്തിൽ സാരമായി പൊള്ളലേറ്റ യുവതി മരിച്ചു. നാമക്കൽ സ്വദേശിനിയായ രേവതിക്കു നേരെയാണ് ഭർത്താവ് യേശുദാസ് ആകാരമാനം നടത്തിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിനു കാരണമായതെന്ന് പോലീസ് പറഞ്ഞു.

കുറച്ച് കാലങ്ങളായി ഭർത്താവുമായി പിണങ്ങി മറ്റൊരു വീട്ടിൽ താമസിക്കുകയായിരുന്നു രേവതി. ഇനി ഭർത്താവിനോടൊപ്പം ജീവിക്കാൻ താത്പര്യമില്ലെന്ന് തിങ്കളാഴ്ച അമ്മയോടൊപ്പം പോലീസിൽ സ്റ്റേഷനിൽ പോയി അറിയിച്ചിട്ടുണ്ടായിരുന്നു. ഇതിനു ശേഷം സ്വന്തം നാട്ടിലേക്ക് പോകാനായി ബസിനു കാത്തുനിൽക്കുന്നതിനിടെയാണ് ഭർത്താവ് അവിടെയെത്തി രേവതിയുടെ മുഖത്തേക്ക് ആസിഡൊഴിച്ചത്.

ആക്രമണത്തിൽ സാരമായി പൊള്ളലേറ്റ രേവതിയെ നാട്ടുകാരാണ് അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്. സംഭവം നടക്കുന്ന സമയത്ത് രേവതിക്കൊപ്പമുണ്ടായിരുന്ന അമ്മയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. ഇതിനു ശേഷം ഒളിവിൽ പോയ യേശുദാസിനെ പോലീസ് കണ്ടെത്തി അറസ്റ് ചെയ്തിട്ടുണ്ട്. രണ്ടു പേർക്കും മൂന്ന് മക്കളുണ്ട്.