കോൺഗ്രീറ്റ് ബീം പൊളിഞ്ഞു വീണു: നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

Keralam News

കൊച്ചി: കോൺഗ്രീറ്റ് ബീം പൊളിഞ്ഞുവീണ് നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം. കൊച്ചിയിലെ പനമ്പള്ളി നഗർ വിദ്യാനഗറിലായിരുന്നു സംഭവം നടന്നത്. കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിലെ ഒരു കമ്പിയിൽ മരണപ്പെട്ട തൊഴിലാളിയുടെ മൃതദേഹം തൂങ്ങി കിടക്കുകയായിരുന്നു. 12 നില കെട്ടിടത്തിന്റെ നിർമ്മാണമായിരുന്നു നടന്നു കൊണ്ടിരുന്നത്. ഏറ്റവും മുകളിലെ നിലയിലാണ് അപകടം സംഭവിച്ചത്.

താഴെയുള്ള നിലയിൽ നിൽക്കുന്ന തൊഴിലാളികളുടെ മുകളിലേക്ക് നിർമ്മാണത്തിലിരുന്ന ബീം പൊളിഞ്ഞു വീഴുകയായിരുന്നു. പൊട്ടിവീണ ബീമിന് താഴെ നിർമ്മാണത്തിനായി ഒരുക്കിയിരുന്ന തൂണിന്റെ മുകളിലേക്ക് മൃതദേഹം വീഴുകയും അതിൽ കുടുങ്ങുകയുമായിരുന്നു. രണ്ടു മണിക്കൂറോളം കുടുങ്ങി കിടന്ന മൃതദേഹം ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. അപകടസമയത്ത് താഴെയുണ്ടായിരുന്ന മറ്റു നാല് തൊഴിലാളികൾക്ക് ബീം വീഴുന്നത് കണ്ട് മാറാൻ കഴിഞ്ഞതിനാൽ രക്ഷപ്പെട്ടു.