ബസ്സ്‌ ദേഹത്തുകയറി ആശുപത്രി ജീവനക്കാരി മരിച്ചു.

News

മലപ്പുറം: ആയുര്‍വേദ ആശുപത്രി ജീവനക്കാരി ബസ് ദേഹത്തു കയറി മരിച്ചു. തെന്നല ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ ക്ലര്‍ക്കായ വറ്റലൂരിലെ പുള്ളിയില്‍ തങ്കമണി (51)യാണ് ദാരുണമായി മരിച്ചത്. ഇന്നു രാവിലെ 9.15ന് കോട്ടക്കല്‍ പാലച്ചിറമാട് വച്ച് തങ്കമണി സഞ്ചരിച്ച സ്‌ക്കൂട്ടിയുടെ മുന്നില്‍ സഞ്ചരിച്ച ബൈക്ക് പെട്ടെന്ന് നിര്‍ത്തിയതിനെ തുടര്‍ന്നു സ്‌ക്കൂട്ടി നിയന്ത്രണം വിട്ടു റോഡിലേക്കു മറിയുകയായിരുന്നു. റോഡിലേക്കു തെറിച്ചു വീണ തങ്കമണിയുടെ ദേഹത്തു കൂടി പിറകെ വന്ന സ്‌ക്കൂള്‍ ബസ് കയറുകയായിരുന്നു. ഗുരുതര പരിക്കേറ്റ തങ്കമണിയെ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും രക്ഷിക്കാനായില്ല. ആറു വര്‍ഷം മുമ്പാണ് തങ്കമണി തെന്നല ആയുര്‍വേദ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. മൃതദേഹം തിരൂരങ്ങാടി താലുക്ക് ആശുപത്രിയില്‍ ഇന്നു പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വറ്റലൂരിലെ പൊതുശ്മശാനത്തില്‍ സംസ്‌ക്കരിക്കും. ഭര്‍ത്താവ്: വേണു. മകള്‍ : റിഞ്ചു. മരുമകന്‍ അംജിത്ത്. സഹോദരങ്ങള്‍: ബാബു,ലക്ഷ്മി. പിതാവ്: പരേതനായ കുഞ്ഞിപ്പാലന്‍.