വേനൽമഴയിൽ കൃഷി നശിച്ച നിരാശയിൽ കർഷകൻ ജീവനൊടുക്കി

Crime Local News

തിരുവല്ല: കർഷകൻ നെൽപ്പാടത്തിന്റെ കരയിൽ തൂങ്ങി മരിച്ച നിലയിൽ. തിരുവല്ല നിരണം സ്വദേശി രാജീവാണ് (49) ജീവനൊടുക്കിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

കൃഷി ആവശ്യത്തിന് ബാങ്കിൽ നിന്നും വായ്‌പ എടുത്തിരുന്നുവെന്നും കൃഷി നഷ്ടമായതിനെ തുടർന്ന് കട ബാധ്യത ഉണ്ടായിരുന്നുവെന്നും അതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കിയതാവാമെന്നുമാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ തവണയും രാജീവിന്റെ നെൽകൃഷി നഷ്ടത്തിലായിരുന്നു. ഇത്തവണത്തെ വേനൽമഴയിൽ എട്ട് ഏക്കർ കൃഷിയാണ് നശിച്ചത്.