തെരുവ് നായയുടെ കടിയേറ്റ് പെരിന്തല്‍മണ്ണയില്‍ 31കാരന്‍ മരിച്ചു

Breaking News

മലപ്പുറം: തെരുവ് നായയുടെ കടിയേറ്റ് പെരിന്തല്‍മണ്ണയില്‍ 31വയസ്സുകാരന്‍ മരിച്ചു. 20 ദിവസം മുമ്പ് പെരിന്തല്‍മണ്ണ ജൂബിലി റോഡില്‍ നിന്നും തെരുവ് നായയുടെ കടിയേറ്റ അസാം സ്വദേശി ഹിനായത്തുള്ള(31)യാണ് മരണപ്പെട്ടത്. തൂതയില്‍ ആണ് ഇയാള്‍ താമസിച്ചിരുന്നത്.ഒരു മാസം മുമ്പാണ് ആസാമില്‍ നിന്നും ഇയാള്‍ കേരളത്തില്‍ എത്തിയത്.ഇയാള്‍ക്ക് പേ ബാധയുളളള നായുടെ കടിയേറ്റതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ജില്ലാ സ്ത്രീയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരിക്കുകയാണ് മരണപ്പെട്ടത്.ഇയാള്‍ അടക്കം പത്തോളം പേര്‍ക്ക് ജൂബിലി റോഡില്‍ നിന്നും തെരുവുനായയുടെ കടിയേറ്റിരുന്നു. ഹിനായത്തുള്ളക്ക് ഭാര്യയും മൂന്ന് പെണ്‍മക്കളും ഉണ്ട്.
കൊവിഡും ലോക്ക് ഡൗണും ആരംഭിച്ചതിന് പിന്നാലെയാണ് തെരുവ് നായ ശല്യം വ്യാപകമായതായി പരാതികളുയര്‍ന്നിട്ടുണ്ട്. ആളുകള്‍ പുറത്തിറങ്ങാതിരുന്നതോടെ കവലകളും തെരുവുകളും തെരുവ് നായകള്‍ കയ്യേറുന്ന അവസ്ഥയാണ്.