കുട്ടികളുടെ അശ്ലീലവീഡിയോ കണ്ട റിട്ടയേർഡ് എസ്.ഐ അറസ്റ്റിൽ

Crime Keralam Local News

പാലക്കാട് : കുട്ടികളുടെ അശ്ലീല വീഡിയോ കണ്ട റിട്ടയേർഡ് എസ്.ഐ അറസ്റ്റിലായി. പാലക്കാട് കോട്ടായി കരിയങ്കോട് സ്വദേശി രാജശേഖരൻ (60) ആണ് പിടിയിലായത്. ഓപ്പറേഷൻ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രാജശേഖരൻ കുടുങ്ങിയത്. അറസ്റിലായതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ഇയാളെ പോലീസ് കസ്റ്റഡിയിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കിക്കുകയാണ്.

ഓൺലൈനിൽ കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നവരെ പൊക്കാനായി സൈബർ സെല്ലിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ ടീം രൂപീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിൽ മാത്രം 59 ഇടങ്ങളിലായി പോലീസ് കർശന പരിശോധന നടത്തി. 25 കേസുകൾ രെജിസ്റ്റർ ചെയ്യുകയും ചെയ്തു. 10 ലാപ്ടോപ്പും 10 നെറ്റ് സെറ്ററുകളും പിടിച്ചെടുത്ത് വിദഗ്ധ പരിശോധനക്കായി ഫൊറന്സിക്ക് ലാബിലേക്ക് അയച്ചിട്ടുണ്ട്.

കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നവരുടെയും വ്യാപകമായി പ്രചരിപ്പിക്കുന്നവരുടെയും വിവരങ്ങൾ ഇന്റർപോളും സൈബർ ഡോമും പൊലീസിന് മുന്നേ നൽകിയിരുന്നു