പോക്‌സോകേസിലെ പ്രതിയായ സി.പി.എം. മലപ്പുറംജില്ലാ കമ്മിറ്റി അംഗത്തെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു

Crime Local News

മലപ്പുറം: പോക്‌സോകേസിലെ പ്രതിയായ സി.പി.എം. മലപ്പുറം ജില്ലാ കമ്മിറ്റി അംഗത്തെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. പാര്‍ടിയുടെ സല്‍പേരിനു കളങ്കമുണ്ടാക്കുംവിധം പ്രവര്‍ത്തിച്ചതായി ആക്ഷേപം ഉയര്‍ന്നതിനാല്‍ ജില്ലാ കമ്മിറ്റി അംഗമായ വേലായുധന്‍ വള്ളിക്കുന്നിനെ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ്‌ചെയ്തതായാണ് സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസില്‍നിന്ന് അറിയിച്ചത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്ന പരാതിയില്‍ സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധന്‍ വള്ളിക്കുന്നിനെതിരെ പരപ്പനങ്ങാടി പോലീസ് കേസെടുത്തിരുന്നത്. ഇക്കര്യം ഇന്നത്തെ പത്രമാധ്യമങ്ങളിലെല്ലാം ഫോട്ടോ സഹിതം വാര്‍ത്ത വന്നിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍.
ബസ് യാത്രയ്ക്കിടയില്‍ കോഴിക്കോട് നല്ലളം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് പ്രകൃതി വിരുദ്ധ പീഡനം നടത്തിയതെന്നാണ് പരാതി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിന് പോക്‌സോ നിയമപ്രകാരം 1 165/23 പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. വിദ്യാര്‍ത്ഥിയില്‍ നിന്ന് പോലീസ് മൊഴിയെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരപ്പനങ്ങാടി പൊലീസ് കേസെടുത്തതെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കേസ് നല്ലളം സ്‌റ്റേഷനിലേക്ക് മാറ്റുമെന്നും പോലീസ് പറഞ്ഞു