ട്രോളിങ് നിരോധനം അവസാനിച്ചതോടെ ചാകരയില്‍ വിലയിടിഞ്ഞ് കോര

Local News

മലപ്പുറം: ട്രോളിങ് നിരോധനം അവസാനിച്ചതോടെ കടലിലിറങ്ങിയവര്‍ക്കെല്ലാം കോര മത്സ്യം യഥേഷ്ടം ലഭിച്ചതോടെ വിപണിയില്‍ വന്‍ വിലയിടിവ്.ആദ്യ ദിവസം കൊട്ടക്ക് 2600 രൂപയുണ്ടായിരുന്ന കോര ഇപ്പോള്‍ 1200 രൂപയിലേക്ക് താഴ്ന്നു. ഒറ്റ ദിവസം കൊണ്ടാണ് വില പാടെ താഴ്ന്നത്. കിലോക്ക് 40 രൂപക്കാണ് മീന്‍ വിറ്റഴിച്ചത്.കഴിഞ്ഞ ദിവസം മത്സ്യ ബന്ധനം കഴിഞ്ഞ് ബോട്ടുകളെല്ലാം കൂട്ടത്തോടെ തിരിച്ചെത്തിയപ്പോഴാണ് ഒരേ മത്സ്യം ലഭിച്ചത് പാരയായത്.ചിലര്‍ക്ക് അമൂറും ലഭിച്ചു.1500 രൂപക്കാണ് ഒരു കൊട്ട അമൂറിന് വില ലഭിച്ചത്. ഒരേ മത്സ്യം യഥേഷ്ടം ലഭിച്ചാല്‍ വില കുറയുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. എന്നാല്‍ മത്സ്യലഭ്യതയുള്ളതിനാല്‍ നഷ്ടമില്ലെന്നാണ് തൊഴിലാളികളുടെ പക്ഷം.