മലപ്പുറത്ത് കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു , 15 ലേറെ പേർക്ക് പരിക്ക്

Local News

മലപ്പുറം: കുറ്റിപ്പുറത്ത് ശക്തമായ കടന്നൽ ആക്രണം. കടന്നലിന്റെ കുത്തേറ്റ് ഒരാൾ മരിക്കുകയും പതിനഞ്ചിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുറ്റിപ്പുറം സ്വദേശി കോരാത്ത് മുസ്തഫ(45)യാണ് മരിച്ചത്. സാരമായ പരിക്കുകളോടെ പതിനഞ്ചുപേരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം കുറ്റിപ്പുറം തെക്കേ അങ്ങാടി കാങ്കടപ്പുഴ കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് സംഭവം നടന്നത്. ഖബറിടത്തിൽ പ്രാർത്ഥനയ്ക്കിടെ ശക്തമായ കാറ്റിൽ കടന്നൽ കൂട്ടം ഇളകി വന്ന് പ്രാർത്ഥിച്ച് നിന്നവരെ കുത്തുകയായിരുന്നു. പ്രാണരക്ഷാർത്ഥം പള്ളിയിലേക്ക് ഓടിക്കയറിയ ആളുകളുടെ പിന്നാലെ വന്ന കടന്നൽ കൂട്ടം പള്ളിക്കകത്ത് പ്രാർത്ഥിച്ച് നിന്നവരെയും ആക്രമിക്കുകയായിരുന്നു.