ജമ്മുകശ്മീരില്‍ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ റെയ്ഡില്‍ വൻ ആയുധശേഖരം പിടികൂടി

Crime India News

കശ്മീര്‍: ജമ്മുകശ്മീരില്‍ നടത്തിയ റെയ്ഡില്‍ വൻ ആയുധശേഖരം പിടികൂടി. കുപ്‍വാരയില്‍ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് പത്ത് പിസ്റ്റലുകളും പതിനേഴ് സെറ്റ് തിരകളും 54 പിസ്റ്റല്‍ റൗണ്ടുകളും അഞ്ച് ഗ്രനേഡുകളും ഉൾപ്പെടുന്ന ആയുധ ശേഖരം പിടിച്ചെടുത്തത്. സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്ത ജമ്മു കശ്മീ‍ര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ച് ഹന്ദ്വാരയില്‍ നിന്ന് തോക്കും തിരകളുമായി ഒരു ഭീകരനെ സുരക്ഷസേന കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞയാഴ്ച അനന്തനാഗില്‍ വച്ചും എ കെ 56 തോക്കുകളും പിസ്റ്റലുകളും കണ്ടെടുത്തിരുന്നു.