ബിഷപ്പിന്റെ പ്രസ്താവനയെ വലിയ പ്രശ്‌നമാകുന്നത് തീവ്രവാദികൾ- മന്ത്രി വിഎൻ വാസവൻ

Keralam News Politics

കോട്ടയം: പാലാ ബിഷപ്പ് നടത്തിയ നാക്കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട പ്രസ്താവനയെ തീവ്രവാദികളാണ് വലിയ പ്രശ്നമാക്കാൻ ശ്രമിക്കുന്നതെന്ന് മന്ത്രി വിഎൻ വാസവൻ. ബിഷപ്പ് വളരെ പാണ്ഡിത്യമുള്ള ആളാണെന്നും അദ്ദേഹം ഒരു പരാതിയും തന്നോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു. ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോടാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.

തികച്ചും വ്യക്തിപരമായ ഒരു സൗഹൃദ കൂടികാഴ്ചയായിരുന്നു ബിഷപ്പുമായി നടത്തിയിരുന്നത്. സർക്കാരിന്റെ പ്രതിനിധി എന്ന രീതിയിലുമല്ലായിരുന്നു അത്. അദ്ദേഹം പറഞ്ഞ ജിഹാദ് വിഷയത്തിൽ യാതൊരു ചർച്ചയും ഞങ്ങൾ നടത്തിയിട്ടില്ല. ആ വിഷയത്തിൽ ഒരു സമവായ ചർച്ചയുടെ ആവശ്യമേയില്ല.

സാമൂഹ്യ മാധ്യമങ്ങൾ വഴി വിഭാഗീയത ഉണ്ടാക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. തീവ്രവാദികളാണ് പ്രശ്നം വഷളാക്കാൻ ശ്രമിക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടയുടനെ സംസ്ഥാന സർക്കാർ ഇടപെട്ടിരുന്നു. സമാധാനമില്ലാത്ത അന്തരീക്ഷമുണ്ടാക്കാൻ ഒരാളെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.