മൂവാറ്റുപുഴ മാറാടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 2 പേര്‍ മരിച്ചു

Crime Local News

മൂവാറ്റുപുഴ : മാറാടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന ആലുവ സ്വദേശിനി ഭാഗ്യലക്ഷ്മിയും തിരുവനന്തപുരം സ്വദേശിനി മീനാക്ഷി അമ്മാളുമാണ് മരിച്ചത്. പാലായില്‍ നിന്ന് ആലുവയിലേക്ക് പോവുന്നതിനിടയിലാണ് ഇവർക്ക് അപകടം സംഭവിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്.

അപകട സ്ഥലത്ത് തന്നെ കൊല്ലപ്പെട്ട മീനാക്ഷി അമ്മാളിനെയും ഭാഗ്യലക്ഷ്മിയെയും കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ കാർ പൂര്‍ണമായും തകര്‍ന്നു.ഇന്നലെ ഇതേ സ്ഥലത്ത് അപകടമുണ്ടായി രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.

അമിത വേഗതയാണ് അപകട കാരണമെങ്കിലും ഇവിടെ സ്ഥിരം അപകടം നടക്കുന്ന ഇടമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.