ദര്‍സ് പഠനത്തിനിടെ വിദ്യാര്‍ത്ഥി തളര്‍ന്ന് വീണ് മരിച്ചു .

News

മലപ്പുറം : തലക്കടത്തൂരിൽ ദർസ് പഠനതിനിടെ വിദ്യാർത്ഥി തളർന്നു വീണ് മരിച്ചു. താനാളൂര്‍ പകര സ്വദേശി ത്വാഹിര്‍ ജാസിം മുസ്ലിയാര്‍ ആണ് തലക്കടത്തൂർ പാറാൾ പള്ളിയിലെ ദർസിൽ ഇന്ന് രാവിലെ തളർന്നു വീണത്.
ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു സംഭവം.പഠനത്തിനിടെയായിരുന്നു ത്വാഹിർ തളർന്നു വീണത്. ഉടന്‍ സഹപാഠികളും ഉസ്താദും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. സജീവ സുന്നി പ്രവര്‍ത്തകനായിരുന്ന ജാസിം തീണ്ടാപ്പാറ യുണിറ്റ് എസ്.എസ്.എഫ് സെക്രട്ടറിയാണ്. ഖബറടക്കം വൈകീട്ട് പകര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.