കടമ്പഴിപ്പുറം ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിയുന്നു ;അഞ്ച് വർഷത്തിന് ശേഷം അയൽവാസി അറസ്റ്റിൽ

Crime Keralam News

ഒറ്റപ്പാലം : ഏറെ വിവാദമായ കടമ്പഴിപ്പുറം ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. കടമ്പഴിപ്പുറം ക​ണ്ണു​കു​റു​ശി ഉ​ണ്ണീ​രി​ക്കു​ണ്ടി​ല്‍ രാ​ജേ​ന്ദ്ര​ന്‍ (49) ആ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പി​ടി​യി​ലാ​യ​ത്.

2016 ന​വം​ബ​ര്‍ 15 നാ​ണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. വ​ട​ക്കേ​ക്ക​ര ചീ​ര​പ്പ​ത്ത് വീ​ട്ടി​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​നും (62) ഭാ​ര്യ ത​ങ്ക​മ​ണി​യും (52) വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. അഞ്ചു വർഷത്തെ അന്വേഷണത്തിനൊടുവിലാണ് അ​യ​ല്‍​വാ​സി കൂ​ടി​യാ​യ രാ​ജേ​ന്ദ്ര​ന്‍ അ​റ​സ്റ്റി​ലാ​യ​ത്.

വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും കേ​സി​ല്‍ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​കാ​ത്ത​ത് ആ​ഭ്യ​ന്ത​ര വ​കു​പ്പി​നും പോലീസിനും തലവേദന സൃഷ്ടിച്ചിരുന്നു.