ഗ്യാസ് സിലിണ്ടർ ചുമന്ന് കൊണ്ടുവരുന്നതിനിടയിൽ കാലിടറി വീണു;അതേ സിലിണ്ടർ തലയിലേക്ക് പതിച്ച് ഗൃഹനാഥന് ദാരുണാന്ത്യം

Keralam News

തൃശൂർ : വീട്ടിലേക്ക് ഗ്യാസ് സിലിണ്ടര്‍ ചുമന്ന് കൊണ്ടുവന്നതിനിടയിൽ കാലിടറി വീണ്, അതേ സിലിണ്ടർ തലയിലേക്ക് പതിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. നര്‍ക്കലയില്‍ വാടകക്ക് താമസിക്കുന്ന പറപ്പുള്ളി വീട്ടില്‍ മുസ്തഫ (60) യാണ്‌ മരിച്ചത്.

​​ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് സംഭവം. നർക്കലയിൽ വാടക വീട്ടിൽ തനിച്ച് കഴിയുന്ന മുസ്തഫ കൂലിപ്പണികൾ ചെയ്താണ് ജീവിച്ചിരുന്നത്. വാഹനത്തില്‍ ഇറക്കിയ ഗ്യാസ് സിലിണ്ടര്‍ വീട്ടിലേക്ക് ചുമന്ന് കൊണ്ടു പോവുമ്പോഴാണ് അപ്രതീക്ഷിതമായി അപകടമുണ്ടായതെന്ന് വരന്തരപ്പിള്ളി പൊലീസ് പറഞ്ഞു.

ഗുരുതര പരിക്കേറ്റ മുസ്തഫയെ വീട്ടുടമയും നാട്ടുകാരനും ചേര്‍ന്ന് ഉടന്‍ പുതുക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.