ഗോകുലം എഫ്.സി കുതിക്കുന്നു

Breaking Keralam Sports

എ.സുദേവ്

പയ്യനാട് : ഐ ലീഗില്‍ ഗോകുലം എഫ്.സി കുതിപ്പ് തുടരുന്നു. സ്വന്തം തട്ടകമായ പയ്യനാട് സ്‌റ്റേഡിയത്തില്‍ രാജസ്ഥാന്‍ യുണൈറ്റഡിനെതിരെ നടന്ന മത്സരത്തില്‍ ഗോകുലം കേരള എഫ് സിക്ക് എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം. മത്സരത്തിന്റെ അന്‍പത്തിരണ്ടാം മിനിറ്റില്‍ ശ്രീക്കുട്ടനാണ് ഗോകുലം കേരള എഫ്സിക്കായി ഗോള്‍ വല ചലിപ്പിച്ചത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ രാജസ്ഥാന്‍ യുണൈറ്റഡ് ആയിരിന്നു മികച്ച മുന്നേറ്റങ്ങള്‍ കാഴ്ചവെച്ചത്. എന്നാല്‍ കൃത്യമായ പ്രതിരോധത്തിലൂടെ ഗോകുലം കേരള ഈ മുന്നേറ്റങ്ങളെ തടയുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അമ്പത്തിരണ്ടാം മിനുട്ടില്‍ ഇടതുവിങ്ങില്‍ കൂടിയുള്ള മികച്ച മുന്നേറ്റത്തിലൂടെയാണ് ശ്രീക്കുട്ടന്‍ ഗോള്‍ നേടിയത്.

സമനില ഗോളിനായി രാജസ്ഥാന്‍ നടത്തിയ മുന്നേറ്റങ്ങള്‍ക്ക് ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. സ്വന്തം ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ വിജയത്തോടെ ഗോകുലം കേരള എഫ് സി ലീഗിലെ പോയിന്റ് പട്ടികയില്‍ 14 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തി. വരും മത്സരങ്ങളില്‍ ഇതേ മിന്നും ഫോം ഉണ്ടാകുമെന്ന പ്രതീഷയിലാണ് ആരാധകര്‍.