മലാശയത്തില്‍ ഒളിപ്പിച്ച 43 ലക്ഷംരൂപയുടെ സ്വര്‍ണവുമായി 29കാരന്‍ കരിപ്പൂരില്‍ പിടിയില്‍

Breaking Crime Keralam Local Pravasi

മലപ്പുറം: കരിപ്പൂരില്‍ 43 ലക്ഷം രൂപയുടെ സ്വര്‍ണ മിശ്രിതം കസ്റ്റീസ് പിടികൂടി. ഇന്ന് രാവിലെ റിയാദില്‍നിന്നും എയര്‍ ഇന്‍ഡ്യാ എക്‌സ്പ്രസ്സ് വിമാനത്തില്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ കോഴിക്കോട് നരിക്കുനി സ്വദേശിയായ പാറക്കല്‍ അബ്ദുല്‍ ഡാനിഷില്‍ (29) നിന്നും മലാശയത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഏകദേശം 43 ലക്ഷം രൂപ വില മതിക്കുന്ന 813 ഗ്രാം സ്വര്‍ണ മിശ്രിതം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടി . ഡാനിഷ് തന്റെ മലദ്വാരത്തിലൊളിപ്പിച്ച മൂന്നു ക്യാപ്‌സുലുകളില്‍നിന്നുമാണ് കസ്റ്റംസ് ഈ സ്വര്‍ണമിശ്രിതം പിടികൂടിയത്. കള്ളക്കടത്തുസംഘം വാഗ്ദാനം ചെയ്ത പ്രതിഫലമായ 60000 രൂപയ്ക്കുവേണ്ടിയാണു ഡാനിഷ് ഇങ്ങനെ കള്ളക്കടത്തു നടത്തുവാന്‍ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് സ്വര്‍ണം വേര്‍തിരിച്ചെടുത്തശേഷം കസ്റ്റംസ് മറ്റു തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്.