അനധികൃത ഖനനം : പത്ത് വാഹനങ്ങള്‍ പിടികൂടി

Local News

മലപ്പുറം : അനധികൃതമായി ഖനനം ചെയ്തതിന് പത്ത് വാഹനങ്ങള്‍ റവന്യൂ അധികൃതര്‍ പിടികൂടി. ഒരു ജെ സി ബിയും ഒമ്പത് ടിപ്പര്‍ ലോറികളുമാണ് മേല്‍മുറിയിലെ ചെങ്കല്‍ ക്വാറിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിന് റവന്യൂ ഉദ്യോഗസ്ഥരായ കുഞ്ഞുമുഹമ്മദ്, അന്‍വര്‍ ഷക്കീല്‍, ഇര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.