യാത്രക്കാരുമായി ഓട്ടോ ഓടിക്കുന്നതിനിടെ നെഞ്ചുവേദനവെന്ന് ഓട്ടോ ഡ്രൈവർ മരിച്ചു

Breaking News

മലപ്പുറം : യാത്രക്കാരുമായി ഓട്ടോ ഓടിക്കുന്നതിനിടെ നെഞ്ചുവേദനവെന്ന് ഓട്ടോ ഡ്രൈവർ മരിച്ചു. കൊളപുറം സ്വദേശി മുള മുക്കിൽ അനിൽ കുമാർ (50) ആണ് മരിച്ചത്. ഇന്ന് ഇദ്ദേഹം കൊളപ്പുറത്തു നിന്ന് ഓട്ടോയിൽ യാത്രക്കാരുമായി ചെമ്മാട്ടേക്ക് വരുന്നതിനിടെ തിരുരങ്ങാടി ചന്തപ്പടി ബൈപ്പാസ് റോഡിൽ വെച്ച് നെഞ്ച് വേദന അനുഭവപെട്ടതിനെ തുടർന്ന് ഓട്ടോ റോഡരികിലെക്ക് മാറ്റി നിർത്താൻ ശ്രമിക്കുന്നതിനിടെ സ്ഥലത്ത് ഉണ്ടായിരുന്ന മരത്തിൽ തട്ടിച്ച് നിർത്തുക യായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന യാത്രകരായ രണ്ടു സ്ത്രീകൾ ബഹളം വെച്ചതിനെ തുടർന്ന് ഓടി കൂടിയ നാട്ടുകാർ ഉടനെ അനിൽ കുമാറിനെ തിരൂരങ്ങാടി താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല ഭാര്യ: മിനി, മക്കൾ: അമ്മു,, അപ്പുകുട്ടൻ, മൃതശരീരം തിരുരങ്ങാടി താലുകാശുപത്രി മോർച്ചറിയിൽ