ഷോറൂമില്‍ നിന്നു പുറത്തേക്ക് ഇറക്കുന്നിതിനിടെപുതിയ കാർ നിയന്ത്രണം നഷ്ടപ്പെട്ട്‌ തൊട്ടടുത്തഫര്‍ണിച്ചര്‍ കടയിലേക്ക് ഇടിച്ചു കയറി

Keralam News

കോഴിക്കോട് : ഷോറൂമില്‍ നിന്നു പുറത്തേക്ക് ഇറക്കുന്നിതിനിടെ പുതിയ കാർ നിയന്ത്രണം നഷ്ടപ്പെട്ട്‌ തൊട്ടടുത്ത ഫര്‍ണിച്ചര്‍ കടയിലേക്ക് ഇടിച്ചു കയറി. ഇന്നലെ ഉച്ചയോടെ പുതിയറയിലാണ് അപകടമുണ്ടായത്. ഹ്യുണ്ടായ് ഷോറൂമില്‍നിന്ന് പുതിയ ഹ്യുണ്ടായി ഗ്രാന്റ് ഐടെന്‍ നിയോസിന്റെ താക്കോല്‍ ഏറ്റുവങ്ങി, ചക്രത്തിനടിയില്‍ നാരങ്ങവച്ചു എല്ലാവരില്‍ നിന്നും ആശംസകള്‍ ഏറ്റുവാങ്ങി ഡ്രൈവര്‍ മുന്നോട്ടെടുത്ത കാറാണ് നിയന്ത്രണം നഷ്ടപ്പെട്ട് നേരെ മുന്നിലുണ്ടായിരുന്ന ഫര്‍ണീച്ചര്‍ കടയിലേക്ക് ഇടിച്ചുകയറിയത്.

കാറിന്റെ മുൻവശവും കടയുടെ മുന്നിലെ ചില്ലുകളും തകർന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.