പ്രായപൂർത്തിയാകാത്തവരുടെ കൈപിടിച്ച് സ്നേഹം കാണിക്കുന്നത് പോക്സോ കേസാകില്ല

Crime India News

മുംബൈ: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കൈപിടിച്ച് സ്നേഹം കാണിക്കുന്നത് ലൈംഗിക പീഡനമാവില്ലെന്ന് കോടതി. ഈ വിഷയത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്ത 28കാരനെ കുറ്റവിമുക്തനാക്കിയാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

2017 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാവുന്നത്. പതിനേഴു വയസ്സുള്ള പെൺകുട്ടിയുടെ കൈപിടിച്ച് പ്രണയാഭ്യര്‍ഥന നടത്തിയതിനാണ് പോക്സോ നിയമപ്രകാരം യുവാവിനെതിരെ കേസെടുത്തിരുന്നത്. എന്നാൽ ​ ലൈംഗിക ഉദ്ദേശത്തോടു കൂടിയാണ് പ്രതി ഇത് ചെയ്തതെന്ന് കാണിക്കുന്ന തെളിവുകൾ ഇല്ലെന്ന് പറഞ്ഞാണ് കോടതി പ്രതിയെ വെറുതെ വിട്ടത്. ​

പ്രതി കുട്ടിയെ സ്ഥിരമായി പിന്തുടരുകയോ, ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോവുകയോ, ബലപ്രയോഗം നടത്തി ഉപദ്രവിക്കാൻ ശ്രമിക്കുകയോ ചെയ്തതിനു തെളിവുകളിലെന്നാണ് കോടതി വിശദീകരിച്ചത്. കുറ്റം ചെയ്തിട്ടുണ്ടെന്നു കാണിക്കുന്ന തെളിവുകൾ കോടതിയിൽ സമർപ്പിക്കാൻ പ്രോസിക്യൂഷൻ കഴിഞ്ഞില്ലെന്നും അതിനാൽ സംശയത്തിന്റെ ആനുകൂല്യത്തിൽ പ്രതിയെ കുറ്റവിമുക്തനാക്കുന്നുമെന്നാണ് വിധിയിൽ പറഞ്ഞിരിക്കുന്നത്.

ഒരിക്കൽ പാന്‍റ്​ അഴിച്ച്‌​ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കൈപിടിച്ച കേസിലും ഇത് ലൈംഗിക അതിക്രമമായി കാണാനാവില്ലെന്ന് പറഞ്ഞു ബോംബെ ഹൈകോടതി 50 വയസ്സുള്ള പ്രതിയെ വെറുതെ വിട്ടിരുന്നു.