എ.കെ.എം സോക്കർ കപ്പ് :ജി.എം.യു.പി.എസ് ചെമ്മങ്കടവ് ജേതാക്കളായി

Breaking Local News Sports

കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ ഫുട്ബോൾ അക്കാദമി എൽ.പി, യു.പി ഇൻ്റർ ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിച്ചു.എൽ.പി വിഭാഗത്തിൽ ടൈംബ്രേക്കറിൽ 5 – 4 ന് ജി.എൽ.പി.എസ് ഒതുക്കുങ്ങലിനെ പരാജയപ്പെടുത്തി ജി.എം.യു.പി സ്കൂൾ ചെമ്മങ്കടവ് ജേതാക്കളായി.യു പി വിഭാഗത്തിൽ ജി.എം.യു.പി.എസ് ചെമ്മങ്കടവ് എതിരില്ലാത്ത ഒരു ഗോളിന് എ.കെ.എം സ്പോർട്സ് അക്കാദമിയെ പരാജയപ്പെടുത്തി ജേതാക്കളായി. “എ.കെ.എം സോക്കർ 24 ” സ്കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹീം ഹാജി ഉദ്ഘാടനം ചെയ്തു.നഗരസഭ കൗൺസിലർ എം മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു.കേരള ബ്ലാസ്റ്റേഴ്സ് ജൂനിയർ കീപ്പർ കോച്ച് ഇ സി മുനവ്വർ മുഖ്യാഥിതിയായി.യു.പി, എൽ.പി വിഭാഗങ്ങളിലായി നാൽപതോളം സ്കൂളുകൾ പങ്കെടുത്തു.മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സ്നേഹോപഹാരം നൽകി.പി.ടി.എ വൈസ് പ്രസിഡൻ്റ് കെ സുധീഷ് കുമാർ, പ്രിൻസിപ്പൽ അലി കടവണ്ടി, പ്രധാന അധ്യാപിക കെ.കെ സൈബുന്നീസ, എൻ വിനീത, കെ ഷറഫു, കബീർ എന്നിവർ സംബന്ധിച്ചു. ഫുട്‌ബോൾ അക്കാദമി കൺവീനർ പി ഷമീർ, കായിക അധ്യാപകരായ വി അനീഷ്, കെ നിഖിൽ, പി.കെ ഫിദ, ഒ കെ റസിയ എന്നിവർ നേതൃത്വം നൽകി.