മിനിലോറിയിടിച്ച് അന്യ സംസ്ഥാന തൊഴിലാളി മരിച്ചു. മറ്റൊരാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Breaking Local News

തേഞ്ഞിപ്പലം: മിനിലോറിയിടിച്ച് അന്യ സംസ്ഥാന തൊഴിലാളി മരിച്ചു. പെരുവള്ളൂര്‍ കാട പ്പടി പെരുവള്ളൂര്‍ ഹൈസ്‌കൂളിന് സമീപം മിനി ലോറി ഇടിച്ചു അന്യ സംസ്ഥാന തൊഴിലാളി മരിച്ചു.മറ്റൊരാളെ പരിക്കുകളോടെ ആ ശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശ് ചിമബംഗാള്‍, മിഡ്‌നാപൂര്‍ – സാന്‍ പേരിയ സ്വദേശി ചഞ്ചല്‍ ജാന (18)ണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന മംഗള്‍ ദീപിനെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം രാത്രി 9.10 മണിയോടെയാണ് അപകടം സംഭവിച്ചത്. പെരുവള്ളൂര്‍ കാടപ്പടി ഭാഗത്ത് നിന്ന് കൊല്ലന്‍ചെന ഭാഗത്തേക്ക് പോവുകയായിരുന്ന മിനി വാന്‍നിയന്ത്രണം വിട്ട് കാല്‍നട യാത്രക്കാരായ അന്യസംസ്ഥാന തൊഴിലാളികളെ ഇടിച്ച് വീഴ്ത്തു കയായിരുന്നു.അപകടം നടന്ന ഉടന്‍ പരിക്കേറ്റവരെ സ്വകാര്യ ആശു പത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേ ശിപ്പിച്ചെങ്കിലും ചഞ്ചല്‍ ജാനയുടെ ജീവന്‍ രക്ഷിക്കാനായില്ല.