പ്ലസ് വൺ പ്രവേശനം ഓഗസ്റ്റ് ആദ്യ ആഴ്ച്ചമുതൽ

Education Keralam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറിയുടെയും വൊക്കേഷണൽ ഹയർ സെക്കൻഡറിയുടെയും ഒന്നാം വർഷ പ്രവേശനം തുടങ്ങുന്നു. ഓഗസ്റ്റ് ആദ്യ ആഴ്ച്ചമുതൽ പ്രവേശനം ആരംഭിക്കും. മാത്രമല്ല പ്ലസ് വൺ സീറ്റുകൾ ഇത്തവണ കൂട്ടുന്നതിനും തീരുമാനമുണ്ട്. പത്തും ഇരുപതും ശതമാനമായി വർധിപ്പിക്കാനാണ് തീരുമാനം.

ഇരുപതു ശതമാനം സീറ്റുകളാണ് പാലക്കാട് തൊട്ടു വടക്കോട്ടുള്ള ജില്ലകളിൽ വർധിപ്പിക്കുന്നത്. പത്ത് ശതമാനം സീറ്റുകളിലാണ് തൃശ്ശൂർ തൊട്ടു തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ വർധിപ്പിക്കുന്നത്. എന്നാൽ ക്ലാസ്സുകൾ ഇന്നുമുതൽ തുടങ്ങണമെന്ന് തീരുമാനിച്ചിട്ടില്ല. കോവിഡ് മഹാമാരിയുടെ സാഹസിവാര്യം കൂടിക്കൊണ്ടിരിക്കുന്നതിനാലാണ് അതിൽ തീരുമാനം എടുക്കാതിരിക്കുന്നത്.