വീടിന്റെ പല ഭാഗങ്ങളിലും തീ പടരുന്നു: എല്ലാവരെയും ആശങ്കയിലാക്കി പ്രതിഭാസം

Keralam News

നാദാപുരം: വീട്ടുകാരെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കി വീടിനകത്തും പുറത്തുമുള്ള വസ്തുക്കളിൽ തീ പിടിക്കുന്നു. കടമേരിക്കടുത്ത കീരിയങ്ങാടി ടൗണിലെ കാളാംവീട്ടിൽ മൊയ്തുവിന്റെ വീട്ടിലാണ് സംഭവം നടക്കുന്നത്. ഇത്തരമൊരു പ്രതിഭാസം എല്ലാവരെയും ആശങ്കയിലാക്കിയിരിക്കുകയാണ്. വീടിന്റെ പല ഭാഗങ്ങളിലുമായി നീ പടരുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത് ചെവ്വാഴ്ച ഉച്ചയോടുകൂടിയാണ്. ഞൊടിയിടയിൽ തന്നെ വീടിനു പിന്നിലെ പറമ്പിലെ വാഴ കത്തി നശിക്കുകയായിരുന്നു. കുലയ്ക്കാനായ വാഴയായിരുന്നു അത്. പിന്നീട് വൈകുന്നേരം മറ്റൊരു വശത്തുണ്ടായിരുന്ന വാഴയും കത്തി നശിച്ചു.

തുടർന്ന് ബുധനാഴ്ച്ച രാവിലെ വീടിനു മുകളിൽ സൂക്ഷിച്ച ഷൂസും മൊയ്തു നിസ്കരിക്കാനുപയോഗിക്കുന്ന ഷാളും കത്തി നശിക്കുകയായിരുന്നു. പിന്നീട് വീടിനു മുന്നിൽ വെച്ചിരുന്ന പ്ലാസ്റ്റിക് പൈപ്പുകളിലേക്ക് ഉച്ചയോടുകൂടി തീ പിടിച്ച്. തീയേറ്റു പൈപ്പിന്റെ പല ഭാഗങ്ങളും ഉരുകി പോയി. തുടർന്ന് വീട്ടുകാർ അധികൃതരെ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് ജിയോളജി വകുപ്പ് അധികൃതരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു.