സുപ്രീംകോടതി വിധിയിൽ വിദ്യാഭ്യാസ മന്ത്രി രാജി വെക്കേണ്ടതില്ല: മുഖ്യമന്ത്രി

Keralam News

തിരുവനന്തപുരം: സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതിൽ മന്ത്രി വി ശിവൻകുട്ടി രാജി വെക്കണമെന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സുപ്രീംകോടതിയുടെ വിധി വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടാനും മാത്രമുള്ള പ്രശ്‌നമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഏതൊരു വ്യക്തിയെയും കോടതി പേരെടുത്ത് പറയുകയോ കുറ്റക്കാരനായി കാണുകയോ ചെയ്തിട്ടില്ല. സർക്കാർ ശ്രമിച്ചത് സഭയുടെ പ്രിവിലേജ് നിലനിർത്താനാണെന്നും കോടതിവിധി അംഗീകരിച്ചു അതിനോട് ചേർന്നുള്ള സമീപനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പി.ടി തോമസിന്റെ അടിയന്തര പ്രമേയത്തിനുള്ള മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്.

പണി ബാധിച്ചതിനെ തുടർന്ന് ഇന്ന് മന്ത്രി വി ശിവന്കുട്ടിക്ക് നിയമസഭയിൽ എത്താൻ കഴിഞ്ഞില്ല. മന്ത്രിയുടെ അടുത്ത വൃത്തങ്ങളാണ് ഈ കാര്യം അറിയിച്ചത്. മന്ത്രി രാജി വെക്കേണ്ടതില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ തുടർന്ന് പ്രതിപക്ഷം സഭ വിട്ടു. കോടതി വിധിയും നാട് നാണംകെട്ടിരിക്കുമ്പോൾ ഇനി ശിവൻകുട്ടി മന്ത്രിയായി തുടരുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി സുപ്രീംകോടതിയെ വെല്ലുവിളിക്കുകയാണെന്നും മന്ത്രി രാജി വെക്കണമെന്നുമാണ് മാധ്യമങ്ങളോട് പ്രതിപക്ഷ നേതാവ് പറഞ്ഞത്.