ഓൺലൈൻ ക്ലാസ്സിന്റെ മറവിൽ വിദ്യാർത്ഥിക്ക് അശ്ലീല ചിത്രങ്ങൾ: വ്യാജ അധ്യാപകൻ അറസ്റ്റിൽ

Keralam News

മലപ്പുറം: വിദ്യാർത്ഥിനിക്ക് ഓൺലൈൻ ക്ലാസ്സിനിടെ അശ്ലീല ചിത്രങ്ങൾ അയച്ച് അധ്യാപകൻ. സംഭവത്തിൽ വ്യാജ അധ്യാപകനെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി എടയൂർ സ്വദേശിയാണ് പനച്ചിക്കൽ ഹൗസ് മുഹമ്മദ് സാലിഹ് എന്ന ഇരുപത്തിനാലുകാരനെയാണ് പോലീസ് പിടികൂടിയത്.

വാട്‍സ്ആപ്പിലൂടെ പന്ത്രണ്ട് വയസുകാരനായ ചങ്ങരംകുളം സ്വദേശിയോട് അധ്യാപകനാണ് എന്ന് പറഞ്ഞു സൗഹൃദം സ്ഥാപിച്ചെടുക്കുകയായിരുന്നു. തുടർന്ന് അശ്ലീല ചിത്രങ്ങളും അശ്ലീല ചുവയുള്ള മെസ്സേജുകളും അയക്കുകയായിരുന്നു. സംഭവം രക്ഷിതാക്കൾ അറിഞ്ഞതിനെ തുടർന്ന് ചൈൽഡ് ലൈനിൽ പരാതി പെടുകയായിരുന്നു.