തിരുവിതാംകൂർ ദേവസ്വം ബോർഡിൽ കോടികളുടെ തട്ടിപ്പ്

Keralam News

തിരുവനതപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിൽ കോടികളുടെ തട്ടിപ്പ്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് കത്ത് നൽകി.വിജിലൻസ് ഡയറക്ടർക്ക് ബോർഡ് സെക്രട്ടറിയും , പ്രസിഡന്റും കൂടിയാണ് കത്ത് നൽകിയത് . മാവേലിക്കര എഞ്ചിനീയറുടെ കീഴിലാണ് തട്ടിപ്പ് നടന്നത്. .ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ രണ്ട് കോടി രൂപ തട്ടിയെടുത്തു എന്നാണ് പരാതി. 11 ഉദ്യോസ്ഥർക്കെതിരെയാണ് സംസ്ഥാന വിജിലൻസിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി കത്ത് നൽകിയത്.

പണിയാത്ത മതിലിനും നവീകരിക്കാത്ത കുളത്തിനും ഉൾപ്പടെ മുഴുവൻ ബിൽ എടുത്തു എന്നാണ് കണ്ടത്തിയത് മാവേലിക്കര എഞ്ചിനീയറുടെ കീഴിലാണ് തട്ടിപ്പ് നടന്നത്. ദേവസ്വം വിജിലൻസിന് അന്വേഷണ റിപ്പോർട് സംസ്ഥാന വിജിലൻസിന് കൈമാറി.