സ്പൈനൽ മസ്കുലർ അട്രോഫി; ഇമ്രാന് വേണ്ടിയും കേരളം കൈകോർക്കുമെന്ന് പ്രതീക്ഷ

Keralam News

മലപ്പുറം: കണ്ണൂരുകാരൻ മുഹമ്മദിനായി കൈകോർത്ത കേരളം ഇമ്രാൻ എന്ന അഞ്ച് മാസം മാത്രം പ്രായമുള്ള മകന് വേണ്ടിയും ഒത്തൊരുമിക്കുമെന്ന പ്രതീക്ഷയിലാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ആരിഫും കുടുംബവും. മകന്റെ അസുഖത്തിനായുള്ള മരുന്നിനു 18 കോടി രൂപ ചെലവ് വരും. അത് ഉണ്ടാക്കിയെടുക്കാനുള്ള പെടാപാടിലാണ് ഈ കുടുംബം. മരുന്നിനുള്ള തുകയ്ക്കായി സർക്കാർ സഹായം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ഇവർ. കേസ് കോടതിയുടെ പരിഗണനയിലാണ്.

ജനിച്ച് വീണ അന്ന് മുതൽ പുറം ലോകം കാണാൻ ഇമ്രാന് കഴിഞ്ഞിട്ടില്ല. ആശുപത്രി കിടക്കയും മരുന്നുകളുടെ മണവുമാണ് ഈ കുഞ്ഞിന്‍റെ കൂട്ട്. സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ രോഗത്തിന് അഞ്ച് മാസമായി ചികിത്സയിലാണ് കുഞ്ഞ് ഇമ്രാൻ. മരുന്നെത്തിച്ചാൽ കുട്ടിയെ രക്ഷപ്പെടുത്തിയെടുക്കാമെന്ന് ഡോക്ടർമാർ അറിയിച്ചെങ്കിലും കോടികണക്കിന് രൂപ ഉണ്ടാക്കിയെടുക്കാനുള്ള സാമ്പത്തിക സ്ഥിതി ഇമ്രാന്‍റെ കുടുംബത്തിനില്ല. 18 കോടി രൂപ എങ്ങനെ സമാഹാരിക്കുമെന്ന് അറിയില്ല. സഹായത്തിനായി പറ്റാവുന്ന വഴികളെല്ലാം മുട്ടിയെങ്കിലും നിരാശമാത്രമാണ് ഫലം. അവസാന സഹായമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലം ഉണ്ടായില്ല.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് നിലവിൽ ഇമ്രാൻ ചികിത്സയിലുള്ളത്. ഉമ്മയും ഉമ്മൂമ്മയുമാണ് വെന്‍റിലേറ്ററിൽ അവന് കൂട്ട്. ആശുപത്രിക്കിടക്കയിൽ കരഞ്ഞ് തളർന്ന കുഞ്ഞ് ഇമ്രാന് ആശ്വാസം വേണം. സ്വപ്നം കണ്ട് തുടങ്ങേണ്ട കുഞ്ഞിന് സ്വപ്നമാവേണ്ടതും നമ്മളാണ്. മുഹമ്മദിനായി കൈകോർത്ത നമ്മൾക്ക് ഇമ്രാനായും കൈകോർക്കാം.

അക്കൗണ്ട് വിവരങ്ങള്‍

അക്കൗണ്ട് നമ്പർ- 16320100118821
IFSC- FDRL0001632
ഗൂഗിൾ പെ- 8075393563