ഒറ്റയ്ക്ക് 6000 കിലോമീറ്റര്‍ കടലിലൂടെ സഞ്ചരിച്ച് നാവികന്‍. അമ്പരിപ്പിക്കുന്ന കഥ ഇങ്ങിനെ..

International News

കോവിഡ് മഹാമാരിയ്ക്കിടയില്‍ ജീവിതം മാറിപ്പോയ ഒട്ടനവധി മനുഷ്യരുണ്ട്. വളരെ
വിചിത്രമായ അവസ്ഥകളിലൂടെ പലരും കടന്നുപോയിട്ടുണ്ട്. പോള്‍ സ്ട്രാറ്റ്‌ഫോള്‍ഡ് എന്ന ബ്രിട്ടീഷുകാരന്‍ തന്റെ വിസ പുതുക്കാന്‍ വേണ്ടി മൈലുകളോളം വെള്ളത്തിലൂടെ സഞ്ചരിച്ച അമ്പരിപ്പിക്കുന്ന കഥയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ഓസ്ട്രേലിയയില്‍ തിരിച്ചെത്തി തന്റെ റെസിഡന്‍സി വിസ പുതുക്കാനുള്ള സമയമായിരുന്നു പോള്‍ സ്ട്രാറ് ഫോള്‍ഡിന്. പക്ഷെ കോവിഡ് വ്യാപനം ശക്തമായപ്പോള്‍ അദ്ദേഹം താഹിതിയില്‍ കുടുങ്ങി. മിക്ക രാജ്യങ്ങളിലെയും കോവിഡ് നിയന്ത്രണങ്ങള്‍ കാരണം പോളിന് ഫ്ളൈറ്റ് കയറാന്‍ സാധിച്ചില്ല. അപ്പോഴാണ് പോള്‍ പുതിയൊരു വഴി കണ്ടെത്തിയത്. തെക്കന്‍ പസഫിക് സമുദ്രത്തിലൂടെ 6000 കിലോമീറ്റര്‍ സഞ്ചരിക്കാമെന്ന തീരുമാനം അദ്ദേഹത്തിന് എടുക്കേണ്ടി വന്നു. ആ ഏകാന്ത യാത്ര ഒരു മാസത്തിലേറെ എടുത്തു.

നാല്പത്തൊന്നുകാരനായ പോള്‍ ഒരു നാവികനാണെങ്കില്‍ കൂടിയും ഇങ്ങനെയൊരു യാത്ര മുന്നേ നടത്തിയിട്ടില്ലായിരുന്നു. യാത്രയ്ക്കിടയില്‍ ഒത്തിരി നിര്‍ഭാഗ്യങ്ങള്‍ അദ്ദേഹത്തെ തേടി വരികയും ചെയ്തു. സ്ട്രാറ്റ് ഫോള്‍ഡിന്റെ 50 അടി വരുന്ന ബോട്ട് കൊടുങ്കാറ്റില്‍ തകര്‍ന്നു. ഇങ്ങനത്തെ കൂട്ടിയിടിയുടെ അപകട സാധ്യത കുറയ്ക്കാന്‍ ഒരു സമയം 40 മിനിറ്റില്‍ കൂടുതല്‍ അദ്ദേഹം ഉറങ്ങിയതുപോലുമില്ല. തനിക്ക് വീട്ടിലെത്തണമായിരുന്നെന്നും അതിനുള്ള ഒരേയൊരു മാര്‍ഗ്ഗമാണിതെന്നും പോള്‍ ഒരഭിമുഖത്തില്‍ മനസ്സ് തുറന്നു. അങ്ങനെ ഒത്തിരി ദുരിദങ്ങള്‍ താണ്ടി ജൂലൈ 3 ന് അദ്ദേഹം ക്വീന്‍ സ്ലാന്‍ഡിലെ സൗത്ത് പോര്‍ട്ടില്‍ എത്തി.

കോവിഡ് പ്രതിസന്ധിയില്‍ ഓസ്ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളിലെ പതിനായിരക്കണക്കിന് പൗരന്മാര്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ലോകം ഇപ്പോഴും പഴയ സ്ഥിതിയിലേക്ക് മാറിയിട്ടില്ലാത്തതിനാല്‍ , പോളിനെ പോലെ എത്രയെത്ര പേര്‍ എവിടെയൊക്കെ കുടുങ്ങിയിരിക്കുമെന്ന് ഒരിക്കലും തീര്‍ച്ചപ്പെടുത്താനാവില്ല.