ഒമാനിലെ റൂവിയിലുണ്ടായ തീപിടുത്തം ; പത്തുപേർക്ക് പരിക്ക്

International News

മസ്‍കത്ത്: ഒമാനിലെ മത്ര വിലായത്തില്‍ ഉള്‍പ്പെടുന്ന റൂവിയിലെ കെട്ടിടത്തിലുണ്ടായ വന്‍ തീപിടുത്തം നിയന്ത്രണ വിധേയമാക്കി. വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം ഏഴുമണിക്കായിരുന്നു റൂവി നഗരത്തിലെ കെട്ടിടത്തിന് തീപിടിച്ചത്. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ അഗ്നിശമന സേന വിഭാഗം ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അപകടത്തില്‍ പത്തുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിസരത്തുള്ള കടകള്‍ അടയ്‍ക്കാന്‍ നിര്‍ദേശം നല്‍കുകയും ഇവിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട് .