വെങ്കലം നഷ്ടമായവർക്ക് ആള്‍ട്രോസ്’ കാര്‍​ നൽകി ടാറ്റാ മോട്ടോഴ്സ്

India News Sports

ടോക്യോ ഒളിംപിക്​സില്‍ നാലാം സ്ഥാനം നേടിയവർക്ക് ‘ആള്‍ട്രോസ്’ കാര്‍​ സമ്മാനമായി നൽകാനൊരുങ്ങി ടാറ്റാ മോട്ടോഴ്സ്​. ചെറിയ വ്യത്യാസത്തിൽ വെങ്കലം നഷ്‌ടമായ താരങ്ങളുടെ പ്രകടനമികവിനാണ് ഈ സമ്മാനം. പ്രീമിയം ഹാച്ച്‌​ബാക്കായ ഗോൾഡൻ​ കളറിലുള്ള ആ​ള്‍ട്രോസ്​ ഹൈ സ്​​ട്രീറ്റ് മോഡൽ കാറാണ് നൽകുകയെന്ന് ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കിയിട്ടുണ്ട്.

വ്യക്തിഗത ഇനങ്ങളിൽ ഗുസ്​തിയിൽ ബജ്​രങ്​ പുനിയയും ഗോൾഫിൽ അതിഥി അശോകുമാണ് നാലാം സ്ഥാനം കരസ്ഥമാക്കിയത്. വനിത ഹോക്കി ടീമാണ് ഗ്രൂപ്പ് ഇനങ്ങളിൽ നാലാം സ്ഥാനത്തെത്തിയത്. 2024 ൽ നടക്കാനിരിക്കുന്ന പാരീസ്​ ഒളിംപിക്​സിനുവേണ്ടി കൂടുതൽ ഊർജസ്വലതയോടെ തയ്യാറെടുക്കാൻ ഈ സമ്മാനം അവർക്ക് പ്രചോദനമാകുമെന്ന് കമ്പനി ഉടമകൾ പറഞ്ഞു.

ടോക്യോ ഒളിംപിക്​സിൽ വെങ്കലം കിട്ടാതെ പോയ ഇന്ത്യയുടെ കായിക താരങ്ങള്‍ക്ക് നന്ദി പ്രകടനമായി ആള്‍ട്രോസ്​-ഗോള്‍ഡ്​ സ്റ്റാന്‍ഡേര്‍ഡ്​ സമ്മാനം നൽകുന്നതിൽ വലിയ സന്തോഷമുണ്ട്. ഒരു മെഡൽ ലഭിച്ചില്ലെങ്കിലും ലക്ഷകണക്കിനാളുകളുടെ ഹൃദയം കവരാനും ഒരുപാട് പേർക്ക് പ്രചോദനമാവാനും കഴിഞ്ഞെന്ന് ടാ​റ്റാ മോ​ട്ടോഴ്​സ്​ ട്വീറ്റ് ചെയ്തിട്ടുണ്ട്.