റിയാദിൽ കാണാതായ മലയാളി വിദ്യാര്‍ത്ഥിയെ കണ്ടെത്തി

Local News Pravasi

റിയാദ്: സൗദി അറേബ്യയില്‍ ഞായറാഴ്‍ച രാവിലെ മുതല്‍ കാണാതായിരുന്ന മലയാളി വിദ്യാര്‍ത്ഥിയെ കണ്ടെത്തി. റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ അംഗം വിജു വിന്‍സെന്റിന്റെ മകന്‍ അശ്വിനെ കാണാതായിരുന്നതിനെ തുടര്‍ന്ന് വ്യാപക അന്വേഷണം നടത്തിയിരുന്നു.

ഞായറാഴ്‍ച രാവിലെ ജോലി കഴിഞ്ഞ് അമ്മ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ കാണാതാവുന്നത്. എന്നാല്‍ പിന്നീട് ഒലയ്യ എന്ന സ്ഥലത്തുനിന്ന് കുട്ടി തന്നെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു.