കോവിഡ് പ്രതിസന്ധി; ചായക്കടക്കാരന്‍ തൂങ്ങിമരിച്ചു

Keralam Local News

കോഴിക്കോട്: കോവിഡ് മൂലം ജീവിതം വഴിമുട്ടി വടകരയിൽ ചായക്കടക്കാരന്‍ തൂങ്ങി മരിച്ചു. മേപ്പയില്‍ സ്വദേശി തയ്യുള്ളതില്‍ കൃഷ്ണനെയാണ് ഇന്ന് രാവിലെ സ്വന്തം കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോവിഡ് കാരണം വലിയ പ്രതിസന്ധിയിലാണെന്നും അത് തന്നെ സാരമായി ബാധിച്ചെന്നും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയായെന്നും ഇന്നലെ സുഹൃത്തുക്കളോട് അദ്ദേഹം പറഞ്ഞിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി വടകര ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്‌.

കൃഷ്ണന്റെ ആത്മഹത്യക്ക് സര്‍ക്കാര്‍ ഉത്തരം പറഞ്ഞേതീരുവെന്നും കേരളത്തിലെ മുഴുവൻ ധനകാര്യ സ്ഥാപനങ്ങളും റിക്കവറി നടപടികള്‍ നിർത്തലാക്കണമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വിഷയത്തിൽ അഭിപ്രായം പറഞ്ഞിട്ടുണ്ട്.